അപകടങ്ങൾ സൃഷ്‌ടിച്ച് ആളുകളെ തട്ടിക്കൊണ്ടുപോയി കവർച്ച ; സംഘത്തിലെ പ്രധാനി പിടിയിൽ


കണ്ണൂർ :- അപകടങ്ങൾ സൃഷ്‌ടിച്ച് ആളുകളെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഘത്തിലെ പ്രധാനി പിടിയിൽ. അത്താഴക്കുന്ന് ബാലൻവൈദ്യർ റോഡിൽ ഫാത്തിമാസിൽ കെ.മജീഫാണ് (30) അറസ്‌റ്റിലായത്. ചേലേരിയിലും ചക്കരക്കല്ലിലും അപകടങ്ങൾ സൃഷ്‌ടിച്ച് ആളുകളെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഘത്തിലെ പ്രധാനിയാണ്. 

കണ്ണൂർ എസിപി ടി.കെ രത്നകുമാറിൻ്റെ സ്ക്വാഡും മയ്യിൽ ഇൻസ്പെക്‌ടർ പി.സി സഞ്ജയ് കുമാറും എസ്.ഐ പ്രശോഭും അതിസാഹസികമായാണ് കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞ വീട്ടിൽ നിന്നും പ്രതിയെ പിടികൂടിയത്.

Previous Post Next Post