മുല്ലക്കൊടി കോ-ഓപ്പ് റൂറൽ ബേങ്ക് ഊർവ്വരം അവാർഡ് വിതരണവും കാർഷിക സെമിനാറും നാളെ


കൊളച്ചേരി :- മുല്ലക്കൊടി  കോ-ഓപ്പ് റൂറൽ ബേങ്ക് ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച നെൽ കർഷകൻ, മികച്ച സ്കൂൾ പച്ചക്കറിത്തോട്ടം എന്നിവക്കുള്ള പുരസ്കാര വിതരണവും കാർഷിക സെമിനാറും നാളെ ജനുവരി 21 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കൊളച്ചേരിമുക്കിലെ മുല്ലക്കൊടി ബേങ്ക് ഹാളിൽ നടക്കും.

മുൻ മന്ത്രി ഇ.പി ജയരാജൻ കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യും. മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് ഊർവ്വരം നെൽക്കർഷക അവാർഡ് വിതരണം നിർവ്വഹിക്കും. മുൻ MLA എം.വി ജയരാജൻ മികച്ച സ്കൂൾ പച്ചക്കറിത്തോട്ടത്തിനുള്ള അവാർഡ് വിതരണം നിർവഹിക്കും. ചടങ്ങിൽ വെച്ച് ഗാബാ അരി ലോഞ്ചിങ്, കർഷകർക്കുള്ള ആനുകൂല്യ വിതരണം എന്നിവ നടക്കും. ഊർവ്വരം ഭക്ഷ്യോൽപന്ന വിപണന സ്റ്റാൾ ഉദ്ഘാടനം ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.




Previous Post Next Post