പൂവ്വത്തൂർ മകരപ്പൊങ്കാലയ്ക്കുള്ള വ്രതമെടുപ്പ് നാളെ തുടങ്ങും
കണ്ണൂർ :- പൂവ്വത്തൂർ മകരപ്പൊങ്കാലയ്ക്കുള്ള വ്രതമെടുപ്പ് ഞായറാഴ്ച തുടങ്ങും. ഒൻപത് ദിവസത്തെ വ്രതശുദ്ധിയോടെയാണ് ജനുവരി 14-ന് രാവിലെ 9 മണിക്ക് പൊങ്കാലയർപ്പിക്കേണ്ടത്. രാവിലെ 7 മണി മുതൽ പൊങ്കാല കിറ്റ് വിതരണം ചെയ്യും . 9.45-ന് പണ്ടാര അടുപ്പിലേക്ക് അഗ്നിപകരും. 10 മണിക്ക് പൊങ്കാല അടുപ്പിലേക്ക് തീപകരൽ. 10.30-ന് പ്രസാദ ഊട്ട് നടക്കും.