ജില്ലാ കേരളോത്സവം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ബ്ലൂ സ്റ്റാർ സ്പോർട്സ് ക്ലബ്ബ് ജേതാക്കൾ


കണ്ണൂർ :- ജില്ലാ കേരളോത്സവം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എടക്കാട് ബ്ലോക്കിനെ പ്രധിനിധീകരിച്ച കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ബ്ലൂ സ്റ്റാർ സ്പോർട്സ് ക്ലബ്‌ കൊളച്ചേരി ജേതാക്കളായി. 

വാശിയേറിയ മത്സരത്തിൽ കണ്ണൂർ കോർപ്പറേഷനെ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് (5-4) പരാജയപ്പെടുത്തിയത്. വിജയിച്ചതോടെ സംസ്ഥാന കേരളോത്സവത്തിലേക്ക് ബ്ലൂ സ്റ്റാർ കൊളച്ചേരി യോഗ്യത നേടി. തുടർചയായ രണ്ടാം തവണയാണ് കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ കിരീടം നേടുന്നത്.

Previous Post Next Post