കൊച്ചി :- പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം എങ്ങനെയാണ് സംസ്കരിക്കുന്നതെന്ന് റെയിൽവേ രേഖാമൂലം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. തീവണ്ടിയിലടക്കം വലിയതോതിലാണ് മാലി ന്യം എന്ന് വിലയിരുത്തിയാ ണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോ പിനാഥ് എന്നിവരടങ്ങിയ ഡി വിഷൻ ബെഞ്ചിന്റെ നിർദേശം. തീവണ്ടിയിലടക്കം മാലിന്യം നിശ്ചിത പോയിന്റുകളിൽ ശേഖരിച്ച് സർക്കാർ നിയോഗിച്ചിരിക്കുന്ന ഏജൻസികൾക്ക്കൈമാറുകയാണെന്ന് റെയിൽവേ വിശദീകരിച്ചു.
തിരുവനന്തപുരത്ത് റെയിൽവേയുടെ പരിധിയിൽ വരുന്ന മേ ഖലയിൽ കനാലിൽ അടിഞ്ഞുകൂടിയ മാലിന്യത്തിൽ അകപ്പെട്ട് തൊഴിലാ ളി മരിച്ച സംഭവത്തിനുശേഷമാ ണ് സർക്കാർ ഏജൻസികൾക്ക് മാലിന്യം നൽകിത്തുടങ്ങിയതെ ന്നും അറിയിച്ചു.പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം സർക്കാർ ഏറ്റെടുക്കാൻ തയ്യാറാ യാൽ കൈമാറാൻ തയ്യാറാണെന്നും റെയിൽവേ വിശദീകരിച്ചു. തമിഴ്‌നാ ട്ടിൽ അത്തരത്തിൽ മാലിന്യം ശേഖരി ക്കുന്നുണ്ടെന്നും വിശദീകരിച്ചു