കണ്ണൂർ-യശ്വന്ത്പുർ എക്‌സ്പ്രസിൽ നാളെ മുതൽ സ്ലീപ്പർ കോച്ചുകൾ കുറയും


കണ്ണൂർ :- കണ്ണൂർ-യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിലെ (16527/16528) സ്ലീപ്പർ കോച്ചുകൾ ഞായറാഴ്ച മുതൽ എട്ടായി ചുരുങ്ങും. ഒരു ഫസ്റ്റ് ക്ലാസ് എ.സി. കോച്ചും ഒരു സെക്കൻഡ് എ.സി. കോച്ചും വർധിക്കും. തേർഡ് എ.സി. കോച്ച് അഞ്ചായി തുടരും. നാല് ജനറൽ കോച്ചു കളുണ്ടാകും. ആകെ 11 സ്ലീപ്പർ കോച്ചുകളുണ്ടായിരുന്ന വണ്ടിയിൽ റെയിൽവേ ഇപ്പോഴിത് ഒൻപതാക്കി കുറച്ചിരുന്നു. കുറയുന്ന രണ്ട് സ്ലീപ്പർ കോച്ചിനുപകരം രണ്ട് ജനറൽ കോച്ചുകൾ വർധിപ്പിച്ചു. 

രണ്ട് സ്ലീപ്പർ കോച്ചിലെ 160 ബർത്ത് ഒഴിവാക്കിയാണ് 200 പേർക്ക് ഇരി ക്കാവുന്ന രണ്ട് ജനറൽ കോച്ചുകൾ റെയിൽവേ ഘടിപ്പിച്ചത്. മല ബാറിലൂടെ ബെംഗളൂരുവിലേക്കുള്ള രാത്രിവണ്ടിയിലെ ഈ മാറ്റത്തി നെതിരെ യാത്രക്കാർ ശക്തമായി പ്രതിഷേധിച്ചിരുന്നു. 26 മുതൽ ഒരു സ്ലീപ്പർ കോച്ചുകൂടി കുറഞ്ഞ് എട്ടാകും. കണ്ണൂർ-യശ്വന്ത്പുർ യാത്രയിൽ സ്ലീപ്പർ നിരക്ക് 365 രൂപയാണ്. പകരമായി വരുന്ന സെക്കൻഡ് എ.സി.ക്ക് 1410 രൂപയാണ് നിരക്ക്..

Previous Post Next Post