സൗജന്യ അസ്ഥി ബലക്ഷയ -ആസ്തമ അലർജി രോഗ നിർണയ ക്യാമ്പ് നാളെ





കുന്നുംകൈ :- കുന്നുംകൈ മഹല്ല് ജമാഅത്ത് കമ്മിറ്റിയും ആഫിയ ക്ലിനിക്കും സംയുക്തമായി നടത്തുന്ന സൗജന്യ അസ്ഥി ബലക്ഷയ -ആസ്തമ അലർജി നിർണയ ക്യാമ്പ്.


ജനുവരി 26 ന് ഞായറാഴ്ച 9:30ന് കുന്നുംകൈ മദ്രസ ഹാളിൽ നടക്കും.


മഹല്ല് പ്രസിഡന്റ് റഷാദ് ദാരിമി അധ്യക്ഷത വഹിക്കും 


മഹല്ല് ഖത്തീബ് സഹീൽ അസ്ഹരി ഉദ്ഘാടനം ചെയ്യും.



അസ്ഥിരോഗ വിഭാഗം 


ഡോ : മുഹമ്മദ്‌ സിറാജ് കെ. ടി 


MBBS, D-ortho, DNB -ORTHO,MNAMS


(Consultant orthopaedic surgeon),  



ശ്വാസകോശ രോഗ വിദഗ്ധൻ 

Dr. കാർത്തിക് ,


MBBS, DTCD എന്നിവർ പരിശോധനക്ക് നേതൃത്വം നൽകും.




ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ : 


ബേസിക് ഹെൽത്ത്‌ ചെക്കപ്പ് 




ബ്ലഡ്‌ പ്രഷർ പരിശോധന 



ഷുഗർ പരിശോധന 


Height 


Weight 


BMI



ആദ്യം ബുക്ക്‌ ചെയ്യുന്ന 100 പേർക്ക്‌ ക്യാമ്പിൽ 1000 രൂപ വില വരുന്ന ബിഎംഡി പരിശോധന തികച്ചും സൗജന്യമായിരിക്കും.



സ്ഥിരമായ ചുമ, ശ്വാസതടസ്സം, കഫക്കെട്ട്, bronchitis, ആസ്തമ, ട്യൂബർക്യുലോസിസ്, ശ്വാസംമുട്ട്, വലിവ്, അലർജി, വിട്ടുമാറാത്ത ചുമ, പുകവലി സംബന്ധമായ രോഗങ്ങൾ, COPD, കൂർക്കംവലി, ന്യൂമോണിയ, കോവിഡാനന്തര അസുഖങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?




BMD(Bone Mineral Density)

അഥവാ അസ്ഥിബല നിർണ്ണയം ആരൊക്കെ നടത്തണം??




- വിട്ടുമാറാത്ത /ഇടയ്ക്കിടക് വരുന്ന പുറംവേദന കൈവേദന, നടുവേദന എന്നിവ അനുഭവപ്പെടുന്നവർ 


- 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ 


- പുകവലി, മദ്യപാന ശീലമുള്ളവർ 


- ഗർഭപാത്രം നീക്കം ചെയ്യപ്പെട്ടവർ 


- അസ്ഥിക്ക് ഒടിവോ തേയ്മാനമോ ഉള്ളവർ 



- ആർത്തവ വിരാമം സംഭവിച്ചവർ 


- 50 വയസിന് ശേഷം അസ്ഥിപൊട്ടൽ സംഭവിച്ചവർ 


- സ്റ്റിറോയ്ഡ് മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നവർ 


- രാവിലെ ഉണർന്ന് കഴിഞ്ഞാൽ സന്ധിവേദനയോ മരവിപ്പോ അനുഭവപ്പെടുന്നവർ 


- കിഡ്നി, ലിവർ തുടങ്ങിയ അവയവങ്ങൾ മാറ്റിവെക്കപ്പെട്ടവർ


ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആഫിയ ഫാമിലി കാർഡ് 

( ഒരു വർഷം കാലാവധിയുള്ള ഫാമിലി കാർഡിന്റെ സേവനം കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ലഭ്യമാകുന്നതാണ്)

Previous Post Next Post