കാര്യാംപറമ്പിൽ തീപ്പിടിത്തം; രണ്ടേക്കർ കത്തി നശിച്ചു

 


മയ്യിൽ:- കാര്യാംപറമ്പിൽ രണ്ടേക്കർ പറമ്പ് കത്തി ചാമ്പലായി. കുറ്റ്യാട്ടൂർ പഴശ്ശിയിലെ അയാലാട്ടു വീട്ടിൽ റിട്ട. അധ്യാപകൻ എൻ സി ശശിധരന്റെ ഉടമസ്ഥതയിലുള്ള പറമ്പാണിത്.

തീയും പുകയും പടരുന്നതിനിടെ മയ്യിൽ പോലീസ്, തളിപ്പറമ്പ് അഗ്നിരക്ഷ സേന എന്നിവിടങ്ങളിൽ നാട്ടുകാർ വിവിരം അറിയിക്കുക ആയിരുന്നു.

തളിപ്പറമ്പ് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം ബി സുനിൽ കുമാറും സംഘവും മയ്യിൽ പോലീസ് എസ്.ഐ സി കൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, വിജിൽ, ശരത് തുടങ്ങിയവരും നാട്ടുകാരും ചേർന്ന് തീയണച്ചു.

Previous Post Next Post