ശബരിമല അഷ്ടാഭിഷേകത്തിന് ഓൺലൈനായും ബുക്ക് ചെയ്യാം


ശബരിമല :- സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നായ അഷ്ടാഭിഷേകം ഓൺലൈനായും ബുക്ക് ചെയ്യാം. സന്നിധാനത്തെത്തിയും ഇതിന് ചീട്ടാക്കാം. നാലുപേർക്ക് 6000 രൂ പയാണ് അടയ്ക്കേണ്ടത്. 

നാലുപേർക്കും പ്രത്യേക വരിയിലൂടെ പൂജ കണ്ടുതൊഴാം. പുലർച്ചെ ഗണപതിഹോമത്തിന് ശേഷം 4.30-ന് തുടങ്ങി 11.30 വരെയാണ് സമയം. കളഭം, ഭസ്മം, പഞ്ചാമൃതം, നെയ്യ്, പാൽ, ഇളനീർ, പനിനീർ, തേൻ എന്നിവയാണ് അഷ്ടാഭിഷേകത്തിന് ഉപയോഗിക്കുന്നത്. ദിവസം 100 അഷ്ടാഭിഷേകം വരെ നടക്കാറുണ്ട്.

Previous Post Next Post