പള്ളിപ്പറമ്പ് :- കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്നും ഫാർമസിസ്റ്റ് ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് റിയാസ് പുളിക്കലിനെ പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ,INC വാരിയേഴ്സ്, യൂത്ത് കോൺഗ്രസ്സ്, KSU എന്നിവയുടെ നേതൃത്വത്തിൽ ആദരിച്ചു. സാഹസ് കേരള യാത്ര 100-ാം സ്വീകരണ കേന്ദ്രമായ ചേലേരി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് അഡ്വ.ജെബി മേത്തർ MP ഉപഹാരം നൽകി.
KPCCമെമ്പർ രാജീവൻ എളയാവൂർ ,മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജനി രാമാനന്ദൻ ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ സേവാദൾ ജില്ലാ ട്രഷറർ മൂസ പള്ളിപ്പമ്പ് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി അംഗം യഹിയ പള്ളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് , കൊളച്ചേരി മണ്ഡലം പ്രസിഡന്റ് ടി.പി സുമേഷ് ചേലേരി മണ്ഡലം പ്രസിഡന്റ് എം.കെ സുകുമാരൻ ,യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ ബ്ലോക്ക് പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ, കൊളച്ചേരി മണ്ഡലം പ്രസിഡന്റ് പ്രവീൺ ചേലേരി മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നിഷ കുറ്റ്യാട്ടൂർ, മണ്ഡലം പ്രസിഡന്റ് സജ്‌മ ,അമീർ എ.പി ,മുഹമ്മദ് അശ്രഫ്.കെ ,മുസ്തഹസിൻ ടി.പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.