തിരുവനന്തപുരം :- പരീക്ഷാഹാളിൽ ചുമതലയുള്ള അധ്യാപകർ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് വിലക്ക്. സൈലന്റ്, സ്വിച്ച്ഓഫ് മോഡുകളിലും ഫോൺ അനുവദിക്കില്ല. പൊതുപരീക്ഷകളുടെ കൃത്യവും കാര്യക്ഷമവും സുഗമവുമായ നടത്തിപ്പ് കണക്കിലെടുത്താണ് വിലക്കെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
2024 മാർച്ചിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് നിയോഗിച്ച സർക്കാർ സ്ക്വാഡിന്റെ ശുപാർശകൂടി കണക്കിലെടുത്താണിത്.