കുറ്റ്യാട്ടൂർ :- കോർലാട് ഇഎംഎസ് സ്മാരക വായനശാല & ഗ്രന്ഥാലയം എം ടി വാസുദേവൻ നായർ അനുസ്മരണവും പത്താമുദയം തുല്യത എസ്എസ്എൽസി വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് നേതൃസമിതി കൺവീനർ മനോമോഹൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം പി.ഷീബ അധ്യക്ഷത വഹിച്ചു. ശ്രുതി ഷിജു എംടിയുടെ 'മഞ്ഞ് ' എന്ന പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. എം.പി പങ്കജാക്ഷൻ, പി.കെ പുരുഷോത്തമൻ, കെ.നാരായണൻ, എം.പി രാജേഷ്, ബി.കെ വിജേഷ് എന്നിവർ സംസാരിച്ചു.