ഗുളികൻ ദേവസ്ഥാനത്തിന് കുറ്റിയടി കർമ്മം നടന്നു


പെരുമാച്ചേരി :- കൊട്ടിയൂർ പെരുമാൾ സേവാസംഘം മന്ദംബേത്ത് മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിന്റെ ഭാഗമായുള്ള ഗുളികൻ ദേവസ്ഥാനത്തിന് കുറ്റിയടി കർമ്മം മുകുന്ദൻ ആചാരിയുടെ കർമ്മികത്വത്തിൽ നടന്നു. ക്ഷേത്രത്തിന്റെ മുതിർന്ന അംഗം വി.കെ നാരായണൻ അധ്യക്ഷത വഹിച്ചു. 

പ്രസിഡന്റ് പി.രാജൻ, സെക്രട്ടറി എ.കൃഷ്ണൻ, ട്രഷറര്‍ കെ.കെ ബാലൻ, എ.രാഘവൻ, എ.കെ കുഞ്ഞിരാമൻ, സുകുമാരൻ, ബേബി സുനാഗർ, കെ.രമേശൻ, എം.ബി കുഞ്ഞിക്കണ്ണൻ, ബിജിത്ത്, കണ്ണൻ പണിക്കർ, പ്രദീപൻ മറ്റ് ക്ഷേത്ര മെമ്പർമാരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post