മയ്യിൽ :- മാർച്ച് 12, 13 തീയതികളിലായി മയ്യിൽ സാറ്റ്ക്കോസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കെ.എസ്.എസ്.പി.യു കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി മയ്യിൽ പെൻഷൻ ഭവനിൽ സംഘാടക സമിതി ഓഫീസ് തുറന്നു.
യൂണിയൻ ജില്ലാ കമ്മറ്റി മെമ്പർ കെ.വി യശോദ ടീച്ചറുടെ അദ്ധ്യക്ഷതയിൽ, സംസ്ഥാന കമ്മറ്റി മെമ്പറും വർക്കിംഗ് കൺവീനറുമായ ഇ.മുകുന്ദൻ പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു.