മുസ്ലിം ലീഗ് കണ്ണാടിപ്പറമ്പ് ഏരിയ സമ്മേളനം സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :- മുസ്ലിം ലീഗ് കണ്ണാടിപ്പറമ്പ് ഏരിയ സമ്മേളനം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു. ആർഎസ്എസിനു മരുന്നിട്ടുകൊടുക്കുന്ന വർഗീയ പാർട്ടിയായി സിപിഎം മാറിയെന്ന് കെ.എം ഷാജി  പറഞ്ഞു. ഏരിയ പ്രസിഡന്റ് സി.കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷനായി.

മുസ്‌ലിം ലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഹദുല്ല, MSF സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ്‌, ബി.കെ അഹമ്മദ്‌ , കെ.കെ ഷിനാജ്‌, പി.വി അബ്ദുല്ല മാസ്റ്റർ, സി.പി റഷീദ്‌, കെ.എൻ മുസ്തഫ, എം.ടി മുഹമ്മദ്‌, സൈനുദ്ദീൻ ചേലേരി, സി ആലിക്കുഞ്ഞി, എം.പി മുഹമ്മദ്‌ , പി.പി മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. അഷ്ക്കർ കണ്ണാടിപ്പറമ്പ്‌ സ്വാഗതവും സി.എൻ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി പുലൂപ്പിയിൽ നിന്ന് ആരംഭിച്ച ബഹുജന റാലി ദേശ സേവ സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.


Previous Post Next Post