മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവള പ്രവേശന കവാടത്തിന് മുന്നിലെ ട്രാഫിക് സിഗ്നൽ കത്തുന്നില്ല. വാഹന അപകടം പതിവായെന്ന് നാട്ടുകാർ ആരോപിച്ചു. വിമാനത്താവളത്തിന് മുന്നിൽ വാഹന അപകടം പതിവായതോടെയാണ് ഇവിടെ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത്.
മട്ടന്നൂർ ഭാഗത്ത് നിന്ന് വിമാനത്താവളത്തിലേക്കും അഞ്ചരക്കണ്ടി ഭാഗത്ത് നിന്ന് മട്ടന്നൂരിലേക്കും വരുന്ന വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് ട്രാഫിക് സിഗ്നൽ വളരെ ഉപകാരപ്രദമായിരുന്നു. സിഗ്നൽ നിലച്ചതോടെ ഇരുഭാഗത്ത് നിന്നുമുള്ള വാഹനങ്ങൾ നിയന്ത്രിക്കാൻ മറ്റു മാർഗങ്ങൾ ഇവിടെയില്ല. എത്രയും വേഗത്തിൽ സിഗ്നൽ ലൈറ്റ് പുനഃസ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.