കണ്ണൂർ :- തലശ്ശേരി കെ.എസ്.ആര്‍.ടി.സിക്ക് കീഴില്‍ ബജറ്റ് ടൂറിസം സെല്‍ ജനുവരി 17 ന് മൂന്നാര്‍, 19 ന് വയനാട്, പൈതല്‍ മല, 22 ന് ഗവി എന്നിവടങ്ങളിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. ഫോണ്‍- 9497879962
കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ മലക്കപ്പാറ ടൂര്‍ പാക്കേജ് സംഘടിപ്പിക്കുന്നു. ജനുവരി 17ന് രാത്രി എട്ടിന് പുറപ്പെട്ട് 18 ന് രാവിലെ ആലപ്പുഴയിലെ വേഗ ബോട്ടില്‍ കുട്ടനാടിന്റെ പ്രകൃതി ഭംഗി ആസ്വദിച്ചു വൈകുന്നേരം ആലപ്പുഴ ബീച്ചും സന്ദര്‍ശിക്കും. 19 ന് രാവിലെ അതിരപള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിച്ച് മലക്കപ്പാറയിലേക്ക് ജംഗിള്‍ സഫാരിയും നടത്തി 20 ന് രാവിലെ കണ്ണൂരില്‍ എത്തിച്ചേരും. ഫോണ്‍-9497007857, 04972707777