UAE പ്രവാസി കൂട്ടായ്മ മയ്യിൽ എൻ.ആർ.ഐ ഫോറം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്


ഷാർജ :- മയ്യിൽ ,കൊളച്ചേരി ,കുറ്റ്യാട്ടൂർ പഞ്ചായത്തിലെ  യു.എ.ഇ യിലെ പ്രവാസി കൂട്ടായ്മയായ മയ്യിൽ എൻ.ആർ.ഐ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ജനുവരി 2 ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ ഷാർജ സ്കൈലൈൻ യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് ടൂർണമെന്റ് നടക്കും. 

DMC കമ്പിൽ , പവർ ക്രിക്കറ്റ് ക്ലബ് മയ്യിൽ , ഡിങ്കൻ യു.എ.ഇ ,സ്പാർസ് അരിമ്പ്ര ,ടീം കുറ്റ്യാട്ടൂർ ,ബ്ലാസ്റ്റേഴ്‌സ് കൊളച്ചേരി എന്നീ ആറ്‌ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 

മയ്യിൽ എൻ.ആർ.ഐ ഫോറത്തിന്റെ ഇരുപതാം വാർഷികാഘോഷത്തിൽ ഇരുപതാം വാർഷികത്തിന്റെ ലോഗോ പ്രകാശനവും രണ്ട് മാസമായി MNRI യുടെ നേതൃത്വത്തിൽ നടക്കുന്ന ഫിറ്റ്നസ് ചാലഞ്ചിന്റെ ഫിനാലെയും ഉണ്ടായിരിക്കും.

Previous Post Next Post