കരിപ്പൂർ :- ഹജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ് തീർഥാടകരുടെ ഒറിജിനൽ പാസ്പോർട്ട് ഫെബ്രുവരി 18നകം സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ഹജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അറിയിച്ചു. രണ്ടാംഘട്ട ഹജ് സാങ്കേതിക പരിശീലന ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ചെയർമാൻ.
കൊച്ചിയിലും കണ്ണൂരിലും ക്യാംപ് ചെയ്‌ത് പാസ്പോർട്ടുകൾ സ്വീകരിക്കുന്ന തീയതി തീർഥാടകരെ അറിയിക്കും. അതേസമയം, ഫെബ്രുവരി 18നകം പാസ്പോർട്ട് സമർപ്പിക്കുന്നത് പ്രവാസികൾക്കു ബാധകമാകില്ലെന്നും പ്രവാസികൾക്കു ഹജ് കമ്മിറ്റിയിൽ പ്രത്യേക അപേക്ഷ നൽകി തീയതി നീട്ടി വാങ്ങാവുന്നതാണെന്നും ചെയർമാൻ അറിയിച്ചു.