മയ്യിൽ :- കണ്ടക്കൈ ചാലങ്ങോട്ട് പുതിയ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 26,27,28, മാർച്ച് 1 തീയതികളിൽ നടക്കും. ഫെബ്രുവരി 26 ബുധനാഴ്ച മുത്തപ്പൻ ക്ഷേത്രത്തിൽ മലയിറക്കൽ കർമം, മുത്തപ്പൻ വെള്ളാട്ടം. ഫെബ്രുവരി 27 വ്യാഴാഴ്ച വൈകുന്നേരം തെയ്യങ്ങളുടെ തോറ്റങ്ങളും വെള്ളാട്ടങ്ങളും.
ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ തോറ്റങ്ങൾ. വൈകുന്നേരം 6 മണി മുതൽ വിവിധ തെയ്യങ്ങളുടെ വെള്ളാട്ടവും തോറ്റവും. മാർച്ച് 1 ന് പുലർച്ചെ 2.30 ന് ഗുളികൻ ദൈവത്തിന്റെ പുറപ്പാട്, 4.30 ന് കരികണ്ടാ തോട്ടുങ്കര ഭഗവതിയുടെ പുറപ്പാട്, ഒൻപത് മുതൽ കാരൻദൈവം, മലക്കാരൻദൈവം, പുലിയൊരു കണ്ണൻ ദൈവം, അറയിൽ ചുകന്നമ്മ, തായ്‌പരദേവത, തുലാഭാരം തൂക്കൽ, ദൈവത്തെ കയ്യേൽക്കൽ, ആയുധം എഴുന്നള്ളിപ്പ്, നടയടയ്ക്കൽ.