പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മർക്കസുൽ ഇർഷാദിയ്യ കമ്മിറ്റി ആഭിമുഖ്യത്തിൽ തീയതികളിൽ റമളാൻ മുന്നൊരുക്കവും ഫെബ്രുവരി 24,25,26 തീയതികളിൽ നടക്കും. കെ.എൻ അബ്ദുൽ സത്താറിന്‍റെ അധ്യക്ഷതയിൽ പി.ടി അശറഫ് സഖാഫി ഉദ്ഘാടനം ചെയ്യും.
കെ.എൻ യൂസഫ്, സി.എം മുസ്തഫ ഹാജി, ആഷിഖ് സഖാഫി, നസീർ സഖാഫി, നൗഷാദ്, നജുമുദ്ധീൻ നൂഞ്ഞേരി, വി.സി ഷാഹുൽ ഹമീദ്, കെ കെ അബ്ദുറഹ്മാൻ ഹാജി, പി.പി ഫഹദ് എന്നിവർ പങ്കെടുക്കും. ഫെബ്രുവരി 24 ന് സജീർ സഖാഫി കക്കാട്, ഫെബ്രുവരി 25 ആലിക്കുഞ്ഞ് അമാനി മയ്യിൽ, ഫെബ്രുവരി 26 ന് ലുഖ്മാനുൽ ഹക്കീം മിസ്ബാഹി എന്നിവർ പ്രഭാഷണം നടത്തും. സമാപന കൂട്ടുപ്രാർത്ഥന നൂർ മുഹമ്മദ് മിസ്ബാഹി പ്രാപ്പൊയിൽ നേതൃത്വം നൽകും.