കുറ്റ്യാട്ടൂർ :- വാർഡ് കോൺഗ്രസ്സ് മുൻ പ്പ്രസിഡണ്ടും സജീവ കോൺഗ്രസ്സ് പ്രവർത്തകനുമായ സി.കുഞ്ഞികണ്ണന്റെ അഞ്ചാം ചരമവാർഷികദിനത്തിൽ പഴശ്ശി പ്രിയദർശിനി മന്ദിരത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.പി ശശീധരൻ അനുസ്മരണ പ്രഭാഷണം നടത്തി.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സത്യഭാമ, കുഞ്ഞിരാമൻ മാസ്റ്റർ, ബാലകൃഷ്‌ണൻ മാസ്റ്റർ, നാസർ കോർളായി, ടി.ഒ നാരായണൻ കുട്ടി, കേശവൻ നമ്പൂതിരി, ടി.വി മൂസാൻ, പി.വി കരുണാകരൻ, സത്യൻ.കെ എന്നിവർ സംസാരിച്ചു.
സി.കുഞ്ഞിക്കണ്ണന്റെ പേരിൽ കുടുംബം ഏർപ്പെടുത്തിയ ഒന്നാം വാർഡിലെ നല്ല പൊതുപ്രവർത്തകർക്കുള്ള മൊമന്റോ വാർഡ് മെമ്പർ യൂസഫ് പാലക്കൽ ടി.ഒ നാരായണൻകുട്ടി എന്നിവർക്ക് സമ്മാനിച്ചു.