BJP മയ്യിൽ മണ്ഡലം കമ്മിറ്റി ദീനദയാൽ ഉപാദ്ധ്യായ സ്മൃതി ദിനം ആചരിച്ചു


മയ്യിൽ :- BJP മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീനദയാൽ ഉപാദ്ധ്യായ സ്മൃതി ദിനം ആചരിച്ചു. അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. മയ്യിൽ സേവാഭാരതിയിൽ വെച്ച് നടന്ന ചടങ്ങ് ദേശീയ സമിതി അംഗം സി.രഘുനാഥ് ഉദ്ഘാടനം ചെയ്തു . 

മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗം ടി.സി മോഹനൻ, മണ്ഡലം സെക്രട്ടറി ബാബു വികാസ് ട്രഷറർ രമേശൻ.കെ എന്നിവർ സംസാരിച്ചു മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാബുരാജ് രാമത്ത് സ്വാഗതവും രമ്യ ഷൈജു നന്ദിയും പറഞ്ഞു.




Previous Post Next Post