ആലക്കോട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു


ആലക്കോട് :- ആലക്കോട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേൽ സാജുവിന്റെ മകൾ മരീറ്റ ആണ് മരിച്ചത് .ആലക്കോട് നിർമല സ്‌കൂൾ വിദ്യാർഥിനിയാണ്. പനിയെ തുടർന്ന് ചികിത്സയിലായിരുന്നു.

പനി കുറഞ്ഞതിനാൽ ഇന്നലെ സ്‌കൂളിൽ എത്തിയിരുന്നു. സ്കൂളിൽ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകൾ കാണിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

Previous Post Next Post