ചേലേരി :- അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ചേലേരി അമ്പലത്തിന് സമീപത്ത് താമസിക്കുന്ന ഭാഗ്യരാജിന്റെ തുടർ ചികിത്സയ്ക്ക് സ്പർശനം ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന ധനസഹായം കൈമാറി.
സ്പർശനം ചെയർമാൻ എം.കെ ചന്ദ്രൻ ഭാഗ്യരാജിൻ്റെ അമ്മ പി.വി ശ്രീജയ്ക്ക് തുക കൈമാറി. സ്പർശനം സൊസൈറ്റി ട്രഷറർ പി.വി പവിത്രൻ, മുൻ ചെയർമാൻ ഒ.വി രാമചന്ദ്രൻ, സ്പർശനം പ്രവർത്തകൻ ഒ.വി ഷാജി, ഭാഗ്യരാജിന്റെ പിതാവ് ഭാസ്കരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.