കരിങ്കൽക്കുഴി :- ശാസ്ത്ര സാഹിത്യപരിഷത് മുൻകാല പ്രവർത്തകനായിരുന്ന പാടിക്കുന്നിലെ എം.വി ബാലകൃഷ്ണന്റെ സ്മരണയ്ക്ക് കരിങ്കൽക്കുഴി വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിന് വേണ്ടി കുടുംബാംഗങ്ങൾ പ്രസംഗപീഠം സംഭാവന ചെയ്തു.
വായനശാല ഹാളിൽ നടന്ന ചടങ്ങിൽ എം.വി നാരായണൻ പ്രസംഗപീഠം കൈമാറി. കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.പി കുഞ്ഞിരാമൻ, വി.ശ്രീധരൻ എന്നിവർ സംസാരിച്ചു. വി.രമേശൻ സ്വാഗതവും പി.പ്രസീത നന്ദിയും പറഞ്ഞു. വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്സ് നടന്നു. കണ്ണൂർ ഗവ. TTI അദ്ധ്യാപകൻ വി.വി റിനേഷ് വിഷയം അവതരിപ്പിച്ചു.