സംസ്ഥാന കരകൗശല അവാർഡ് ജേതാവ് പി.മഹേഷിന് വിശ്വകർമ്മ നവോത്ഥാന ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി


കണ്ണൂർ :- സംസ്ഥാന കരകൗശല അവാർഡ് നേടിയ അഴീക്കോട് പുന്നക്കപ്പാറ പട്ടുവത്ത് ഹൗസിൽ പി.മഹേഷിന് വിശ്വകർമ്മ നവോത്ഥാന ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. 

ചിരട്ട മാത്രം ഉപയോഗിച്ച് പതിനൊന്നിലധികം സംഗീതോപകരണങ്ങളും മറ്റ് കരകൗശല വസ്തുക്കളും നിർമിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് അവാർഡ് സമ്മാനിച്ചു.  

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സ്വീകരണത്തിന് വിനോ ഗോവിന്ദ്, മുരളി വായാട്ട്, സോമേഷ് ആചാര്യ, മാധവൻ ആചാര്യ, വിജയകുമാർ നാറാത്ത്, രവീന്ദ്രൻ കൊളച്ചേരി, സുരേന്ദ്രൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post