തളിപ്പറമ്പ്:- തളിപ്പറമ്പില്‍ നിന്ന് 25 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസില്‍ കൂട്ടുപ്രതിയായ കെ എസ് ഇ ബി ജീവനക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു.ചെറുപുഴ കെ എസ് ഇ ബി ഓഫീസില്‍ ഓവര്‍സിയറായ കണ്ടത്തില്‍ വീട്ടില്‍ ജെയിംസ് തോമസിനെ (53) ആണ് ശനിയാഴ്ച പെരിങ്ങോം മാടക്കാം പൊയിലില്‍ നിന്ന് കണ്ണൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ പി സജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കാറില്‍ പ്രത്യേകം തയ്യാറാക്കിയ അറകളില്‍ കഞ്ചാവ് കടത്തവെ പിടിയിലായ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ജെയിംസിന്റെ പങ്ക് വ്യക്തമായത്.കേസില്‍ മറുനാടന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് കടത്തിയതില്‍ പ്രതി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ഇ സി സി വിങ്ങിന്റെയും സഹായത്തോടെ അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ കെ ഷിജില്‍ കുമാര്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി കെ അനില്‍ കുമാര്‍, രാജേന്ദ്രന് കെ കെ, എ അസീസ്, പ്രിവന്റീവ് ഓഫീസര്‍ കെ കെ കൃഷ്ണന്.സിവില്‍ എക്സൈസ് ഓഫീസര്‍ കെ ശരത്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ രതിക, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍മാരായ ഷംജിത്ത്, അനില്‍ കുമാര്‍, ഇ സി സി കണ്ണൂര്‍ വിങ് അംഗങ്ങളായ പ്രിവന്റ്റീവ് ഓഫീസര്‍ സനലേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ സുഹീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.