മയ്യിൽ:-പാതിവിലയ്ക്ക് സ്‌കൂട്ടർ നൽകുമെന്ന് അറിയിച്ച് നിരവധി പേരിൽ നിന്ന് പണം സമാഹരിച്ച് തട്ടിപ്പ് നടത്തിയ ഇരിക്കൂർ ബ്ലോക്ക് സീഡ് സൊസൈറ്റിയുടെ ഓഫീസിൽ പോലീസ് പരിശോധന നടത്തി.
ശ്രീകണ്ഠപുരം കണിയാർ വയലിലെ ഓഫീസാണ് മയ്യിൽ ഇൻസ്‌പെക്ടർ പി സി സഞ്ജയ് കുമാറും സംഘവും പരിശോധിച്ചത്. ബില്ലുകൾ, രസീതുകൾ, മുദ്രക്കടലാസുകൾ, നോട്ടീസുകൾ, അപേക്ഷ ഫോമുകൾ, സീലുകൾ തുടങ്ങിയവ കണ്ടെടുത്തു.
കെട്ടിട ഉടമ എത്തിച്ച താക്കോൽ ഉപയോഗിച്ചാണ് ഓഫീസ് തുറന്നത്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കെട്ടിടം തുറക്കാനോ ഉപയോഗിക്കാനോ പാടില്ലെന്ന് രേഖപ്പെടുത്തി സീൽ ചെയ്തു.
സംഘത്തിൽ എസ് ഐ മനോജ്, എ എസ് ഐ ഷനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രമേശൻ കെ, വിജിൽ, സുജന എന്നിവരും ഉണ്ടായിരുന്നു.