മയ്യിൽ :- ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സ്ഥാപന ഉടമകൾക്കും, ജോലി ചെയ്യുന്ന തൊഴിലാളികൾക്കും fssai രജിസ്ട്രേഷനും, ഹെൽത്ത് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയ സാഹചര്യത്തിൽ വ്യാപാരികളെ സഹായിക്കാനും ലൈസൻസ് നടപടികൾ സുഗമമാക്കാനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ ഫെബ്രുവരി 27 വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ മയ്യിൽ വ്യാപാര ഭവനിൽ വച്ച് ഹെൽത്ത് കാർഡ് & fssai റജിസ്റ്റ്രേഷൻ ക്യാമ്പ് നടത്തുന്നു.
ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, കൂൾബാർ കാറ്ററിംഗ്, മത്സ്യ, മാംസ വ്യാപാരികൾക്കും മറ്റ് ഹെൽത്ത് കാർഡ് ആവശ്യമുള്ളവർക്കും ഉപയോഗപ്പെടുത്താവുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർ 300 രൂപയും ആധാർ കാർഡിന്റെ കോപ്പിയും, പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9605961493, 9744002733 എന്ന നമ്പറിൽ ബന്ധപ്പെടുക.