ലഹരിക്കെതിരെ കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൺ മില്യൺ ഷൂട്ട് നടത്തി പ്രതിജ്ഞയെടുത്തു

 


 കൊളച്ചേരി :- സാമൂഹ്യ സന്തുലനാവസ്ഥയെ തകിടം മറിച്ച് വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ജനമനസ്സുകളെ ഉണർത്താൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ബോധവത്കരണ പരിപാടിയായ വൺ മില്യൺ ഷൂട്ടും ലഹരിവിരുദ്ധ പ്രതിജ്ഞയും കൊളച്ചേരി പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്നു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് കെപി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.

നിരവധി യുവാക്കളും വിദ്യാർത്ഥികളും ഷൂട്ടൗട്ട് മത്സരത്തിൽ പങ്കാളികളായി ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. മുസ് ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി  പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഷൂട്ടൗട്ട് മത്സര വിജയികൾക്കുള്ള ഉപഹാര വിതരണം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ പി അബ്ദുൽ സലാം, പി വി വൽസൻ മാസ്റ്റർ എന്നിവർ നിർവഹിച്ചു

   പി പി മുഹമ്മദ് കുഞ്ഞി, ജംഷീർ മാസ്റ്റർ, അന്തായി ചേലേരി, സുനിൽകുമാർ, മുജീബ് റഹ്മാൻ കമ്പിൽ സംസാരിച്ചു. ലത്തീഫ് പള്ളിപ്പറമ്പ, സവാദ് നൂഞ്ഞേരി, ദാവൂദ് ചേലേരി,  ഇസ്മായിൽ കായച്ചിറ, നൗഫൽ പന്ന്യങ്കണ്ടി  നേതൃത്വം നൽകി. യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ ജമാൽ നൂഞ്ഞേരി സ്വാഗതവും സെക്രട്ടറി നിയാസ് കമ്പിൽ നന്ദിയും പറഞ്ഞു

Previous Post Next Post