ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു



കമ്പിൽ :- പാട്ടയം കൂട്ടായ്മ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ അഴീക്കോടൻ വായനശാല,  ജെ.പി സ്മാരക വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കണ്ണൂർ എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത് ഉദ്ഘാടനവും വിഷയാതവരണവും നടത്തി. 

സംഘാടക സമിതി ചെയർപേഴ്സൺ റാസിന.എം അധ്യക്ഷത വഹിച്ചു. സുഗേഷ് പി.പി, സന്തോഷ് കുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സജിത്ത് പാട്ടയം സ്വാഗതവും ജെ.പി സ്മാരക വായനശാല പ്രസിഡണ്ട് സുബൈർ എ.പി നന്ദിയും പറഞ്ഞു.







Previous Post Next Post