കുറ്റ്യാട്ടൂർ :- മയ്യിൽ ITM കോളേജ് NSS യൂണിറ്റും കുറ്റ്യാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡും സംയുക്തമായി പാവന്നൂർമൊട്ട മുതൽ എട്ടേയാർ വരെ ശുചീകരിച്ചു. റോഡിന്റെ ഇരുവശത്തുമുള്ള പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്തു.
ഐ ടി എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ മുനീർ കെ.കെ , വാർഡ് മെമ്പർ യൂസഫ് പാലക്കൽ, സന്നദ്ധ പ്രവർത്തകരായ ടി.ഒ നാരായണൻ കുട്ടി, കേശവൻ നമ്പൂതിരി, എം.വി ഗോപാലൻ, ബാബു പണ്ണേരി, പ്രഭാകരൻ എന്നിവർ സംസാരിച്ചു. NSS പ്രോഗ്രാം ഓഫീസർ പ്രീതി.കെ സ്വാഗതം പറഞ്ഞു.