കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് തോട്സഭ കൊളച്ചേരി ഉറുമ്പിയിൽതാഴെ തോടിന് സമീപം നടന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വിയുടെ അധ്യക്ഷതയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോർഡിനേറ്റർ നാരായണൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു.
പാടശേഖരസമിതി അംഗങ്ങളും 8,9 വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളും തോട്സഭയിൽ പങ്കെടുത്തു. മെമ്പർമാരായ സമീറ സി വി, നാരായണൻ കെ പി, അജിത ഇ കെ, തൊഴിലുറപ്പ് AE നിഷ, VO വൈശാഖ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ബാബു സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ നിവേദിത നന്ദിയും പറഞ്ഞു.