കണ്ണൂർ :- വനിതാ ശിശു വികസന വകുപ്പ് - മിഷന്‍ വാത്സല്യ പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ സംരക്ഷണം നല്‍കി വരുന്ന ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഫോസ്റ്റര്‍ കെയര്‍ പദ്ധതി (പോറ്റിവളര്‍ത്തല്‍) പ്രകാരം ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് വ്യക്തികളില്‍/ദമ്പതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
carings.wcd.gov.in updated fine വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കണം. വ്യക്തികളുടെ പ്രായ പരിധി 35 നും 60 നുമിടയിലും ദമ്പതികളുടെ സംയുക്ത പ്രായപരിധി 70 നും 115 നുമിടയില്‍ ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍ :04902967199