KSRTC ബജറ്റ് ടൂറിസം സെൽ ഗവി വിനോദയാത്ര സംഘടിപ്പിക്കുന്നു


പയ്യന്നൂർ :- കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 14 ന് ഗവിയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. 14 ന് വൈകുന്നേരം നാല് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് ഫെബ്രുവരി 17 ന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 

ഗവി, അടവി കുട്ടവഞ്ചി യാത്ര, കുമളി, കമ്പം മുന്തിരിപ്പാടം, തേക്കടി, സപൈസസ് ഗാർഡൻ, രാമക്കൽ മേട് എന്നീ സ്ഥലങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോൺ : 8075823384, 9745534123

Previous Post Next Post