സ: എ.അപ്പുവൈദ്യർ സ്മാരക വായനശാല & ഗ്രന്ഥാലയം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു


ചേലേരി :- സ: അപ്പു വൈദ്യർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ മുപ്പത്തിരണ്ടാം വാർഷികത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി.മോഹനൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരനും പ്രഭാഷകനുമായ വർഗ്ഗീസ് കളത്തിൽ സാംസ്കാരിക പ്രഭാഷണം നടത്തി. 

സിപിഐ(എം) ചേലേരി ലോക്കൽ സെക്രട്ടറി കെ.അനിൽകുമാർ, തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വിനോദ് തായക്കര എന്നിവർ സംസാരിച്ചു. എം.സജീവൻ സ്വാഗതവും എ.വാസുദേവൻ നന്ദിയും പറഞ്ഞു. മരണാനന്തരം ശരീരം പരിയാരം മെഡിക്കൽ കോളജ് പഠനാവശ്യം വിട്ടു നൽകാൻ സമ്മതപത്രം നൽകിയ പി.ജനാർദ്ധനൻ, പി.വി ഉണ്ണികൃഷ്ണൻ, ഡോ: അക്ഷയ് കുമാർ.സി, സിനിമാ സംവിധായകൻ ജിതിൻ ജിറ്റിക്സ് എന്നിവരെയും ആദരിച്ചു. തുടർന്ന് 100 ഓളം കാലകാരന്മാർ അണിനിരന്ന നാട്ടുത്സവം നടന്നു. ബാലവേദിയുടെ നേതൃത്വത്തിൽ കരയുന്ന പുസ്തകങ്ങൾ എന്ന നാടകവും അരങ്ങേറി. 




Previous Post Next Post