കുറ്റ്യാട്ടൂർ :- സ്വാതന്ത്ര്യസമരസേനാനിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.പി ദാമോദരൻ മാസ്റ്ററുടെ എട്ടാം ചരമവാർഷികദിനം പാവന്നൂർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. വാർഡ് പ്രസിഡണ്ട് കെ.കെ കുഞ്ഞിനാരായണൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.പി. ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് പി.കെ വിനോദ് കെ.സത്യൻ, എം.ബാലൻ നമ്പ്യാർ, എം.സത്താർ, സി.കെ മോഹനൻ, കെ.കെ ഹംസ , എൻ.കെ മുസ്തഫ എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.