കണ്ണൂർ:-'ഇ അഹമദ്: കാലം, ചിന്ത' എന്ന ശീര്‍ഷകത്തില്‍ഇ അഹമദ് ഫൗണ്ടേഷന്‍ ആതിഥ്യമരുളുന്ന സമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വെെസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ കല്ലായി അധ്യക്ഷനായി. കെ സുധാകരന്‍ എംപി പ്രഭാഷണം നടത്തി. അഡ്വ.പി.എം.എ സലാം, ഷാഫി പറമ്പില്‍ എം.പി, പി.വി അഹമദ് സാജു സംസാരിച്ചു. ഇ അഹമ്മദിന്റെ മക്കളായ റഈസ് അഹമദ്, ഫൗസിയ ഷെര്‍സാദ്, നസീര്‍ അഹമദ് എന്നിവര്‍ ഓര്‍മകള്‍ പങ്കുവെച്ചു.
മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു. സഭാ മൊഴികള്‍ നിയമസഭാ പ്രസംഗങ്ങള്‍ ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂരിന് കെെമാറി രാജ്യസഭാംഗം അഡ്വ.ഹാരിസ് ബീരാന്‍ പ്രകാശനം ചെയ്തു.
പ്രതിഭാധരര്‍ക്ക് ആദരം പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രമുഖരെ ആദരിച്ചു. രാവിലെ നടന്ന സെഷന്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ഐഐഎംകെ അസി.പ്രൊഫസര്‍ ഡോ.ഇർഫാനുല്ല ഫാറൂഖി പ്രഭാഷണം നടത്തി. രണ്ടാമത്തെ സെഷനില്‍ എഴുത്തുകാരന്‍ ഡോ.രാം പുരിയാനി പ്രഭാഷണം നടത്തി. ഇ.ടി മുഹമ്മദ് ബഷീർ എംപി അധ്യക്ഷനായി.
മൂന്നാം സെഷനില്‍ ടി.പി സീതാറാം പ്രഭാഷണം നടത്തി. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷനായി. നാലാം സെഷനില്‍ ഡോ.കെ.എസ് മാധവൻ, ഡോ.യാസർ അറഫാത്ത് എന്നിവര്‍ പ്രഭാഷണം നടത്തി. അഡ്വ.ഹാരിസ് ബീരാന്‍ അധ്യക്ഷനായി. ഗതിമാറുന്ന കേരള രാഷ്ട്രീയം ചര്‍ച്ചയില്‍ സി.പി ജോണ്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, ജ്യോതികുമാര്‍ ചാമക്കാല, പ്രമോദ് രാമന്‍ പങ്കെടുത്തു.
കെ.എം ഷാജി മോഡറേറ്ററായി. ഗസല്‍ നെെറ്റും അരങ്ങേറി. വിവിധ സെഷനുകളില്‍ പൊട്ടങ്കണ്ടി അബ്ദുല്ല, കെ.ടി സഹദുല്ല, മഹമൂദ് കടവത്തൂര്‍, അഡ്വ.കെ.എ ലത്തീഫ്, സി.കെ മുഹമ്മദ്, പി.കെ സുബൈർ, അന്‍സാരി തില്ലങ്കേരി, അഡ്വ.എം.പി മുഹമ്മദലി, എൻ.കെ റഫീഖ്, കെ.വി മുഹമ്മദലി ഹാജി, ഇബ്രാഹിം മുണ്ടേരി, ടി.എ തങ്ങള്‍, ബി.കെ അഹമദ്, കെ.പി താഹിര്‍, സി.കെ മുഹമ്മദ് പങ്കെടുത്തു.