ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് അജിത്ത് നീലിയത്ത് സംഗീത സംവിധാനം നിർവഹിച്ച് ചെങ്ങന്നർ ശ്രീകുമാർ ആലപിച്ച ക്ഷേത്രസമുച്ചയ ഭക്തിഗാന വീഡിയോ ആൽബം പ്രകാശനം ചെയ്തു. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരി പ്രകാശനം നിർവ്വഹിച്ചു.
ചടങ്ങിൽ ക്ഷേത്രം മേൽശാന്തി അവിനാഷ് ഭട്ട്, ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് ശങ്കരനാരായണൻ നമ്പൂതിരി, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പി.പി കുഞ്ഞിക്കണ്ണൻ, ആഘോഷക്കമ്മിറ്റി പ്രസിഡന്റ് എം.അനന്തൻ മാസ്റ്റർ സെക്രട്ടറി, രാജീവൻ, വേണുഗോപാൽ, പവിത്രൻ മൊണാലിസ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.