ചെക്കിക്കുളം :- ചെമ്മാടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പുന:പ്രതിഷ്ഠയും ആണ്ടിയൂട്ട് മഹോത്സവവും ഫെബ്രുവരി 2,3,4 തീയ്യതികളിൽ നടക്കും. തന്ത്രരത്നം ബ്രഹ്മശ്രീ ജയരാമൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
നാളെ ഫെബ്രുവരി 2 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കുടുംബ ട്രസ്റ്റ് ക്ഷേത്രം ഏറ്റുവാങ്ങൽ, 5 മണിക്ക് ചെമ്മാടത്തുകണ്ടി മടപ്പുരയിൽ നിന്നും മാത്രസമിതിയുടെ നേതൃത്വത്തിൽ കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിക്കും. 6.30 ന് ദീപാരാധന, ആചാര്യവരണം, പ്രാസാദശുദ്ധി, അസ്ത്രകലശം, രാക്ഷോഘ്നഹോമം, വാസ്തുഹോമം വാസ്തുകലശം, വാസ്തുബലി, വാസ്തു പുണ്യാഹം, ഭഗവതിസേവ പുതിയ ബിംബ പീഠങ്ങളുടെ ഏറ്റുവാങ്ങൽ എന്നിവ നടക്കും. രാത്രി 8 മണിക്ക് മുൻ ശബരിമല മേൽശാന്തി കൊട്ടാരം ഇല്ലത്ത് ബ്രഹ്മശ്രീ ജയരാമൻ നമ്പൂതിരി അവതരിപ്പിക്കുന്ന ആദ്ധ്യാത്മിക പ്രഭാഷണം. 9 മണിക്ക് പ്രസാദസദ്യയും ഉണ്ടായിരിക്കും.
ഫെബ്രുവരി 3 രാവിലെ 7 മണിക്ക് ഗണപതിഹോമം, 8.30 നും 9.30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ പുന:പ്രതിഷ്ഠ, വൈകുന്നേരം ദീപാരാധന.
ഫെബ്രുവരി 4 ചൊവ്വാഴ്ച ആണ്ടിയൂട്ട് മഹോത്സവം. വൈകുന്നേരം 7 മണിക്ക് കർപ്പൂരാരതി, ഗുളികൻ പൂജ. രാത്രി 7.30 ന് ഗുഡ് ബോയ്സ് വിഷൻ ഓർക്കസ്ട്രയുടെ ഭക്തിഗാനമേള. 8.30 ന് ആണ്ടിയൂട്ട് പൂജ, 9 മണിക്ക് മാര്യാങ്കണ്ടി വയനാട്ട് കുലവൻ ക്ഷേത്രത്തിൽ നിന്ന് പാലും പഴവും എഴുന്നള്ളത്ത് 9.30 ന് കർപ്പസ്വാമി പൂജയും നടക്കും.