മയ്യിൽ :- കേരള ഗവൺമെന്റിന്റെ ബജറ്റിലെ നികുതി കൊള്ളയ്ക്കെതിരെ മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിലെ കയരളം വില്ലേജ് ഓഫീസിന് മുന്നിൽ പ്രധിഷേധ ധർണ നടത്തി. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ.പി ശശിധരൻ ഉദ്ഘടാനം ചെയ്തു. മയ്യിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സി.എച്ച് മൊയ്‌ദീൻ കുട്ടി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ശ്രീജേഷ് കോയിലേരിയൻ, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി എ.കെ ബാലകൃഷ്ണൻ., മണ്ഡലം വൈസ്പ്രസിഡന്റ് അജയൻ, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം മമ്മു കോർളായി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ, ബൂത്ത് പ്രസിഡന്റ്മാർ, മഹിളാകോൺഗ്രസ്സ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.