ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം ; കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പന്തംകൊളുത്തി പ്രകടനം നടത്തി


കൊളച്ചേരി:-
കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കമ്പിൽ ബസാറിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

 പ്രതിഷേധപ്രകടനത്തിന് ആശാവർക്കർമാരായ റംലത്ത് കെ ,പി സജിന അശോകൻ ,മണ്ഡലം വൈസ് പ്രസിഡണ്ട് സുനിത അബൂബക്കർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിമ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സന്ധ്യ, അനില പി പി ,വിദ്യാ ഷൈജു, മണ്ഡലം നേതാക്കളായ വത്സൻ കെ അനിൽ എംടി ബാബു കെ സിദ്ദീഖ് സി കെ, നൗഷാദ് കെ. , പി പി രാധാകൃഷ്ണൻ , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബാലസുബ്രഹ്മണ്യൻ, അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.

 കമ്പിൽബസാറിൽ നടന്ന പ്രതിഷേധയോഗത്തിൽമണ്ഡലം പ്രസിഡണ്ട് ടി പി സുമേഷ് അധ്യക്ഷത വഹിച്ചു കെഎം ശിവദാസൻ ,ശ്രീധരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post