മയ്യിൽ:- ആശാവർക്കർമാരോടുള്ള അവഗണനക്കെതിരെ മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ സി ഗണേശൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെപി ശശിധരൻ, മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി എച്ച് മൊയ്തീൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
കെ എസ് എസ് പി എ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം കെ സി രാജൻ മാസ്റ്റർ, മൈനോറിറ്റി വിഭാഗം സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പി പി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ശ്രീജേഷ് കൊയിലേരിയൻ, ജനറൽ സെക്രട്ടറി അനസ് നമ്പ്രം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ അജയൻ കെ,നാസർ കോർളായി, മണ്ഡലം ജനറൽ സെക്രട്ടറി ജിനേഷ് ചാപ്പാടി, മണ്ഡലം ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ, ബൂത്ത് പ്രസിഡണ്ട് ഫായിം,സുനി കൊയിലേരിയൻ, ഷാഫി കോറളായി,റഫീക്ക് മയ്യിൽ അബ്ദുൽ ഭാരി,മൂസാൻ കുറ്റിയാട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു.