സ്വിച്ച് ബോർഡിൽ നിന്ന് അബദ്ധത്തിൽ ഷോക്കേറ്റ് ചെറുപഴശ്ശി സ്വദേശി മരണപ്പെട്ടു


മയ്യിൽ :- സ്വിച്ച് ബോർഡിൽ നിന്ന് അബദ്ധത്തിൽ വൈദ്യുതാഘതമേറ്റ് യുവാവ് മരിച്ചു. ചെറുപഴശ്ശി എൽ.പി സ്കൂളിനു സമീപത്തെ ചെറിയാണ്ടി അഭിജിത്ത് (19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 7 മണിക്കായിരുന്നു അപകടം നടന്നത് . 

അഭിജിത്തിനെ കുഴഞ്ഞു വീണ ഉടൻ നാട്ടുകാർ മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആസ്‌പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സജീവന്റെയും ചെറിയാണ്ടി ഷീജയുടെയും മകനാണ്. 

സഹോദരി : അനാമിക (വിദ്യാർഥിനി). 

സംസ്കാരം ഇന്ന് ഫെബ്രുവരി 25 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post