ന്യൂഡൽഹി :- രാജ്യത്ത് ഇന്റർനെറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ നിർദേശം നൽകണമെന്ന ഹർജി സുപ്രീംകോടതി തള്ളി. സ്വതന്ത്രവിപണി നിലനി ല്ലുന്ന ഇവിടെ ഉപയോക്താക്കൾക്ക് ഒന്നിലേറെ സേവനങ്ങൾ ലഭ്യമായ മേഖലയാ ണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷ നായ ബെഞ്ച് ഹർജി തള്ളിയത്. ഉപയോക്താക്കൾക്ക് ഒട്ടേറെ മാർഗങ്ങളുണ്ടെന്നും ബി.എസ്.എൻ.എലും എം.ടി.എൻ.എലുമെല്ലാം ഇന്റർനെറ്റ്സേവനം നൽകുന്നുണ്ടെന്നും ബെഞ്ച് പറഞ്ഞു.
വിപണിയുടെ സിംഹഭാഗവും നിയന്ത്രിക്കുന്ന ത് ജിയോയും റിലയൻസുമാണെന്ന് ഹർജിക്കാ രനായ രജത് ആരോപിച്ചു. എന്നാൽ അതാണ് പ്രശ്നമെങ്കിൽ മത്സരക്കമ്മിഷനെ സമീപിക്കാമെ ന്ന് സുപ്രീംകോടതി പറഞ്ഞു.