ഫോണിനെ ചൊല്ലി തർക്കം ; സഹോദരൻ ഫോൺ നശിപ്പിച്ച വിഷമത്തിൽ സഹോദരി കിണറ്റിൽ ചാടി മരിച്ചു, രക്ഷിക്കാൻ ചാടിയ സഹോദരനും മരണപ്പെട്ടു


ചെന്നൈ :- തമിഴ്നാട് പുതുക്കോട്ടയിൽ ഫോണിനെ ചൊല്ലിയുളള തർക്കത്തിൽ സഹോദരങ്ങൾക്ക് ജീവൻ നഷ്ടമായി. 18കാരനായ മണികണ്ഠനും 16കാരി പവിത്രയുമാണ് മരിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ പവിത്ര ഏറെ സമയം ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി വീട്ടിൽ തർക്കം പതിവായിരുന്നു. കഴിഞ്ഞദിവസം രാത്രി 10 മണിക്ക് ശേഷം പവിത്രയുടെ കൈയിൽ ഫോൺ കണ്ട സഹോദരൻ വഴക്കു പറഞ്ഞു. പിന്നാലെ ഫോൺ തട്ടിപ്പറിച്ച് എറിഞ്ഞ് പൊട്ടിച്ചു. 

ഫോൺ നഷ്ടമായതിൽ മനംനൊന്ത പവിത്ര അടുത്തുള്ള കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. സഹോദരിയെ രക്ഷിക്കാൻ മണികണ്ഠനും കിണറ്റിലേക്ക് എടുത്തുചാടി. ഫയർഫോഴ്സ് എത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Previous Post Next Post