പള്ളിപ്പറമ്പ് :- കോടിപ്പൊയിൽ പുളിക്കൽ തറവാട്ടിലെ അഞ്ച് തലമുറകൾ ഒത്തുചേരൽ ഉത്സവമായി. വലിയുമ്മമാരായ കുഞ്ഞിപ്പാത്തു, കുഞ്ഞായിസ്സ, കുഞ്ഞിമറിയം എന്നിവരുടെ മക്കളായ ബീഫാത്തു, അബ്ദുള്ള, മമ്മൂട്ടി, ഖദീജ, ഫാത്തിമബിയ്യു , ഉമ്മാത്തു, ഖദീജ, ഫാത്തിമ, ആയിഷ എന്നിവരുടെ മക്കളും മരുമക്കളും ചേർന്ന അഞ്ച് തലമുറ സംഗമം കാട്ടാമ്പള്ളി കൈരളി റിസോർട്ടിൽ ആഘോഷമായി നടന്നു.
കാരണവർ അഹമ്മദിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ഒത്തൊരുമിച്ച് നടത്തിയ കുടുംബ സംഗമം ഫൈഹ ഫാത്തിമ, ഷഹ്സബ് എന്നിവരുടെ ഖിറാഅത്തോട്കൂടി ആരംഭിച്ചു. കുടുംബത്തിലെ മരണപ്പെട്ടുപോയവർക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. തറവാട്ടിലെ മുതിർന്ന അംഗങ്ങൾ പുളിക്കൽ തറവാടിന്റെ മധുരമായ വിശേഷങ്ങൾ പങ്കുവെച്ചു. പുളിക്കൽ കുടുംബ പരമ്പരയെ കുറിച്ചും കുടുംബ ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഡോക്ടർ സമീറ സംസാരിച്ചു. മുതിർന്ന കാരണവരായ മമ്മൂട്ടി & ബീഫാത്തിമ എന്നിവരെ മുസ്തഫ, അഹമ്മദ് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചും സ്നേഹോപഹാരവും നൽകിയും ആദരിച്ചു. കുടുംബത്തിലെ ഡോക്ടർമാരായ Dr.Sameera അബ്ദുൽ ഖാദർ, Dr.ഫാത്തിമ പോക്കർ, Dr.അഷ്കർ അലി, വിദ്യാഭ്യാസ മേഖലയിൽ വിജയം കൈവരിച്ചവർ, കലാ കായിക തലത്തിൽ കഴിവ് തെളിയിച്ചവർ, പല മേഖലകളിലായി കഴിവ് തെളിയിച്ച വനിതകൾ, സ്വയം പര്യാപ്തരായവർ എന്നിവരെയും ആദരിച്ചു.
മക്കളും മരുമക്കളും ചേർന്ന് മുതിർന്ന ഉമ്മമാർക്കും ഉപ്പമാർക്കും നൽകിയ പ്രത്യേക ആദരവ് വലിയ സ്നേഹ സമ്മാനമായി മാറി. തുടർന്ന് ഏവരും ചേർന്നുള്ള കുശലാന്വേഷണങ്ങൾക്ക് പുറമെ റംഷീദ് സിയാ എന്നിവരുടെ അവതരണത്തിൽ ഷാഹിദ, റഹീന, സുമയ്യ എന്നിവർ ചേർന്ന് സംഘടിപ്പിച്ച കലാ പരിപാടികളും മറ്റു കായിക വിനോദങ്ങളും അരങ്ങേറി. സമ്മാനവിതരണവും സംഗമത്തെ കൂടുതൽ ആസ്വാദ്യകാരമാക്കി.
പുളിക്കൽ കുടുംബസംഗമത്തിന് പ്രവാസലോകത്തു നിന്നും ആശംസകൾ നേർന്ന മുഹമ്മദ് കുഞ്ഞി, അയ്യൂബ്, നൂറുദ്ധിൻ, നിയാസ് , മൊയ്ദു, സൈനുദ്ധിൻ, റസാഖ്, ബഷീർ, മറ്റ് കുടുംബാഗങ്ങളുടെയും ആശംസാ വീഡിയോ സ്ക്രീനിൽ പ്രദർശിപ്പിച്ചു. പുളിക്കൽ കുടുംബ സംഗമം വിജയിപ്പിക്കാൻ സംഘടിപ്പിച്ച കോർഡിനേറ്റർമാറായ ഷാഹിദ, റഹീന, സുമയ്യ, ജൈന, ഫാത്തിമ, ഹന്നത്ത്, ഫാസില, ആമിന, അഷ്റഫ്, ഷിയാസ്, റിയാസ്, ഷഹ്സാദ് പിന്നെ പ്രവാസ ലോകത്തു നിന്നും അനീസ്, മൊയ്ദു, നിയാസ്, സൈനുദ്ധിൻ എന്നിവരെ അനുമോദിച്ചുകെ കൊണ്ടും പങ്കെടുത്ത കുടുംബങ്ങൾക്ക് നന്ദിയും പറഞ്ഞു കുടുംബ സംഗമം അവസാനിച്ചു.