മുണ്ടേരിക്കടവിൽ റോഡരികിലെ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ KSEB ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

 


കൊളച്ചേരി:-അപകടം തുടർക്കഥയായ മുണ്ടേരിക്കടവ് റോഡരികിലെ കെ എസ് ഇ ബി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി കൊളച്ചേരി സെക്ഷൻ ഓഫീസിന് മുമ്പിൽ ധർണ നടത്തി.രണ്ട് യുവാക്കളൾ മരിക്കാനിടയായ അപകടത്തെ തുടർന്ന്  KSEB, JIO, വട്ടാർ അതോറിറ്റി, പഞ്ചായത്ത്‌ അധികൃതർ തുടങ്ങിയവർക്ക് വെൽഫെയർ പാർട്ടി പരാതി നൽകിയിരുന്നു.കെ എസ് ഇ ബി ക്ക് ഇതുമായി ബന്ധപ്പെട്ട് നിവേദനം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പോസ്റ്റുകൾ മാറ്റാത്തതിൽ പ്രതിഷേധിച്ചാണ് ധർണ സംഘടിപ്പിച്ചത്.

ഇനിയും അപകട സാധ്യത നിലനിൽക്കുന്ന ഈ പ്രദേശത്ത് അടിയന്തിര പ്രാധാന്യത്തോടെ ഇടപെടണം എന്നാണ് വെൽഫെയർ പാർട്ടിയുടെ ആവശ്യം.വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം നൗഷാദ് ചേലേരി വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിഷ്താർ കെ കെ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ എം വി സ്വാഗതവും  ,വെൽഫെയർ പാർട്ടി നൂഞ്ഞേരി വാർഡ്‌ പ്രസിഡന്റ്‌ നൂറുദ്ധീൻ പി വി നന്ദിയും പറഞ്ഞു.അസ്‌ലം എ വി അനീഷ് പാലച്ചാൽ, ടി പി മുഹമ്മദ്‌,സീനത്ത് കെ പി ജുബൈന വി എൻ, ഹസനുൽ ബന്ന, എന്നിവർ ധർണക്ക് നേതൃത്വം നൽകി..




Previous Post Next Post