ബദ്‌രിയ ഷീ-വൈബിന് തുടക്കമായി

 

ചെക്കിക്കുളം :- മാണിയൂർ പാറാൽ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ബദ്‌രിയ വിമൻസ് കോളേജിൽ നിന്നും ഹാദിയകോഴ്സ് പൂർത്തീകരിച്ചവർക്കും ഹാദിയ ഹയർസെക്കൻഡറി, ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്, ഡിപ്ലോമ ഇൻ പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണവും ബിരുദദാന സംഗമവും 'ഷീ വൈബി'ന് ഇന്ന് തുടക്കമായി. 

ബദ്‌രിയ ക്യാമ്പസിൽ സ്വാഗതസംഘം ചെയർമാൻ കാലടി മുഹമ്മദ് മുസ്ലിയാർ പതാക ഉയർത്തി. പാലത്തുങ്കര തങ്ങൾ എം.മുഹമ്മദ് സഅദി  ഉദ്ഘാടനം ചെയ്തു. നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ഡോക്ടർ അബ്ദു റഷീദ് നഈമി അൽ അർഷദി നിർവഹിച്ചു. കോഴ്സ് പൂർത്തീകരിച്ചവർക്കുള്ള സ്ഥാന വസ്ത്ര വിതരണത്തിന് ഹാഫിളത്ത് ഫസ്‌ന ഹാദിയ പാലത്തുങ്കര നേതൃത്വം നൽകും.

തുടർന്ന് നടക്കുന്ന ദിവസങ്ങളിൽ ഹാദിയ ഫെസ്റ്റും സമാപന സംഗമവും നടക്കും. സമാപന സംഗമം ഫെബ്രുവരി 12 ചൊവ്വാഴ്ച കണ്ണാടിപ്പറമ്പ് അലോക്കൻ ഓഡിറ്റോറിയത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം നിർവഹിക്കും. ഡോക്ടർ സിപി അഷ്റഫ്, ടി എസ് എസ് ആർ ചെയർമാൻ മുഹമ്മദ് ഷഫീഖ്, സത്താർ അഹ്സനി ക്ലാസുകൾക്ക് നേതൃത്വം നൽകും. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണത്തിന് അഡ്വക്കറ്റ് സയ്യിദത് നസീഹ ബീവി നേതൃത്വം നൽകും. സയ്യിദ് ഉവൈസ് അസ്സഖാഫ് സഖാഫി സമാപന പ്രാർത്ഥന നടത്തും. ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.

Previous Post Next Post